Home / News Detail
സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല.

പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല തർക്കം കൂടുതൽ രൂക്ഷമാകുന്നതോടെ പ്രശ്നപരിഹാരത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടരുകയാണ് നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും സ്വന്ത്ര മുന്നണിയിലുള്ള വിശ്വാസം നഷ്ടമായതായും കോൺഗ്രസ്സ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു ചെയർപേഴ് സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തിന് കത്തെഴുതിയിരുന്നു വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത് പാലാ നഗരസഭയിൽ ഭരപക്ഷത്തിനകത്ത് അകൽച്ചയും പരസ്യപ്പോരും രൂക്ഷമായിരിക്കുകയാണ് ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള് തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് അതേസമയം യുഡിഎഫ് ഭരണം നഷ്ടമായാൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നാലും ഭരണം പിടിക്കില്ലെന്ന് കേരള കോൺഗ്രസ് എം നേതൃത്വം അറിയിച്ചു 26 അംഗങ്ങളുള്ള നഗരസഭാ കൗണ് സിലില് യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത് ഇതില് ആറുപേര് കോണ് ഗ്രസില് നിന്നുള്ളവരും മൂന്നുപേര് കേരള കോണ് ഗ്രസ് ജോസഫ് വിഭാഗത്തില് നിന്നുള്ളവരും ഒരാള് മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര് ട്ടി പ്രതിനിധിയുമാണ് കഴിഞ്ഞ ഡിസംബറില് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ് ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില് അധികാരം പിടിച്ചത് യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര് ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര് പേഴ് സണ് സ്ഥാനം നല് കാനും കോണ് ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര് പേഴ് സണാക്കാനും തീരുമാനിച്ചിരുന്നു ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ് 26ന് അവസാനിക്കും തുടര് ന്ന് വൈസ് ചെയര് പേഴ് സണ് സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം എന്നാല് പിതാവും മകളും ഒരേസമയം ചെയര് പേഴ് സണ് വൈസ് ചെയര് പേഴ് സണ് സ്ഥാനങ്ങള് വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന് കോണ് ഗ്രസ് കൗണ് സിലര് മാര് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത് ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു ദിവസങ്ങൾക്ക് പിന്നാലെ വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടവും പോലീസിൽ പരാതി നൽകി കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വായന മാസാചരണം നാളെ മുതൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

    കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • സംസ്ഥാന ബജറ്റ്: ഗ്രീൻ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം; ശബരിറെയിലും വിമാനത്താവളവും തഴഞ്ഞത് കടുത്ത അവഗണന: അശ്വന്ത് ഭാസ്കർ.

    തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →

  • എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ഹൈവേ ദുരന്തം; രണ്ട് പൊലീസുകാർക്ക് കാലുകൾ നഷ്ടമായി

    കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഭീകര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് 32 അലോഷ്യസ് 39 എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ ഹൈവേ പട്രോളിങ് ഡ്യൂട്ട... Read More →

  • രോഗക്കിടക്കയിലോ കോട്ടയം? വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു, ആശങ്കയായി എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും!

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →

  • സെൻസസ് സെൽഫ് എന്യുമറേഷൻ എല്ലാവരും പങ്കാളികളാകണം: ഷീല തോമസ്

    കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെ... Read More →

  • 'പ്രിയദർശിനി' ഹിറ്റായി; വനിതാ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു

    കൊല്ലം സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ജില്ലയിൽ വൻ സ്വീകാര്യത നേടി പദ്ധതി ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ വിവിധ ഡിപ്പോകളിലായി വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത് ചില ഡിപ്പോകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നതായാണ് കണക്കു... Read More →

  • ഡയറക്ടർ കസേരയിൽ തർക്കം കനക്കുന്നു!

    തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടർ പദവിയെ ചൊല്ലിയുള്ള നിയമ ഭരണപരമായ തർക്കം കൂടുതൽ സങ്കീർണമാകുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവുമായി ഡോ കെ ജെ റീന തുടർച്ചയായ രണ്ടാം ദിവസവും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഓഫീസിലെത്തിയെങ്കിലും ഔദ്യോഗികമായി ചുമതലയേൽക്കാൻ കഴിഞ്ഞില്ല യുഡിഎഫ് സർക്കാർ ഡോ റീനയെ ആരോഗ്യ വകുപ്... Read More →

  • ‘മദ്യത്തിന് നികുതിയിളവ്; പിന്നിൽ ആരുടെ താൽപര്യം?’

    തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് നികുതിയിളവിലൂടെ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലെ താൽപര്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ഡേവിസ് നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതിയിൽ തന്നെ ഉൾപ്പെടുത്തിയ നടപടിയെ പ്രതിപക്ഷം എതിർക്കുന്നത് എന്തിനെന്ന് സന്തോഷ് പുളിക്കൻ

    പാലാ പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലാണ് സന്തോഷ് പുളിക്കൻ ഇങ്ങനെ പറഞ്ഞത് ഒരു ത... Read More →

  • മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് വിട; പുതിയ 'പറക്കും വൈറ്റ് ഹൗസ്' റെഡി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകളുടെ പ്രതീകമായി മൂന്ന് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന എയർഫോഴ് സ് വൺ ശ്രേണിയിലെ പ്രശസ്തമായ ബോയിങ് 747 200 ബി വിമാനം സേവനത്തിൽ നിന്ന് വിരമിച്ചു സാം 2900 എന്നറിയപ്പെട്ടിരുന്ന ഈ വിമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക്, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

    കോട്ടയം കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക് കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി 24 കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് 70 പി വി തോമസ് 75 ആൻസി തോമസ് 32 റിജു തോമസ് 34 എ... Read More →

  • കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

    കോട്ടയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ് ക്വാഡ് പരിശോധന നടത്തി സംസ്ഥാനത്ത് നിപ്പ ഡെങ്കിപ്പനി ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന ക്ലീൻ സിറ്റി മാനേജർ തങ്കം ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ല... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ബംഗാൾ ഉൾക്കടലിൽ പാക് നീക്കം; ജാഗ്രതയിൽ ഇന്ത്യ

    ന്യൂഡൽഹി അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത് ചൈനയിൽ നിന്ന് വാങ്ങിയ ഹംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയുടെ ആശങ്ക വർധിച്ചത് വിശാഖപട്ടണം ആസ്ഥാനമായുള... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.