Home / News Detail
വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം മന്ത്രി സണ്ണി ജോസഫ്

കോട്ടയം കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമാരുടെയും കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം എം എല് എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള് സജീവമാക്കണം തദ്ദേശ സ്ഥാപനതലത്തിലും സമിതികള് രൂപീകരിക്കണം കെ എസ് ഇ ബി ഉദ്യോഗസ്ഥര് മുന് കൈ എടുത്ത് മൂന്നു മാസത്തില് ഒരിക്കല് ഈ സമിതികളുടെ യോഗം നടത്തണം മേഖലയിലെ പ്രശ് നങ്ങള് ചര് ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര് ച്ച ചെയ്യാന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു വൈദ്യുതി വിതരണം തടസപ്പെടുമ്പോള് സമയബന്ധിതമായി പരിഹാരം കണാന് ഉദ്യോഗസ്ഥര് ശ്രദ്ധിക്കണം വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള് ചാനലുകള് ഉള് പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള് പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള് സജീവമാക്കണം പരാതികള് അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര് ദ്ദപരമായി പെരുമാറാന് ശ്രദ്ധിക്കണം ഫീല് ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തലില് ആവശ്യമായ നടപടികള് സ്വീകരിക്കണം ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ട് ആവശ്യമായ സ്ഥലങ്ങളില് ഈ ജോലി നടക്കുന്നില്ലെന്നും ചിലയിടങ്ങളില് ആവശ്യമുള്ളതില് അധികം മരക്കൊമ്പുകള് മുറിക്കുന്നുണ്ടെന്നും ജനങ്ങള് പറയുന്നു പു തുപ്പളളി നിയോജകമണ്ഡലത്തില് പുതുപ്പളളിക്കും മണര് കാടിനും ഇടയില് പുതിയ സബ് സ്റ്റേഷന് നിര് മിക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് മന്ത്രി നിര് ദേശം നല് കി മണ്ണുപരിശോധനയുടെ റിപ്പോര് ട്ട് രണ്ടാഴ്ചയ്ക്കുള്ളില് ലഭ്യമാകുമെന്നും സബ്സ്റ്റേഷന്റെ ഡിസൈന് സംബന്ധിച്ച് അന്തിമതീരുമാനമായാല് മുന്നോട്ടുപോകാനാകുമെന്നും കെ എസ് ഇ ബി അധികൃതര് പറഞ്ഞു ആലപ്പുഴ ജില്ലയിലെ കിടങ്ങറ സബ് സ്റ്റേഷന്റെ നിര് മാണപ്രവൃത്തികള് പൂര് ത്തീകരിച്ചതായും ട്രാന് സ്ഫോര് മര് ലഭ്യമാകുന്ന മുറയ്ക്ക് പ്രവര് ത്തനം ആരംഭിക്കുമെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര് അറിയിച്ചു പാടശേഖരങ്ങള് നിറഞ്ഞ കോട്ടയം ജില്ലയിലെ കുമരകം അയ്മനം തിരുവാര് പ്പ് മേഖലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല് സബ് സ്റ്റേഷനുകള് നിര് മിക്കുന്നതിനുള്ള നടപടികള് സാങ്കേതികതടസങ്ങള് പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള് ആവശ്യപ്പെട്ടു കുട്ടനാട് മേഖലയില് വഴിയോരക്കച്ചവടക്കാര് ക്കും വഴിയോരത്ത് താമസിക്കുന്നവര് ക്കും ഭൂമി ഡേറ്റാ ബാങ്കില് ഉള് പ്പെട്ടതിന്റെ പേരില് വൈദ്യുതി കണക്ഷന് നിഷേധിക്കുന്ന സാഹചര്യമുണ്ട് ഇതിന് പരിഹാരമുണ്ടാകണം അരൂര് തുറവൂര് ദേശീയപാത നിര് മാണത്തിന്റെ ഭാഗമായി തകരാര് സംഭവിച്ച ഭൂഗര് ഭ വൈദ്യുത കേബിളുകളുടെ അറ്റകുറ്റപണി അടിയന്തരമായി നടത്തണം കോട്ടയം ജില്ലാ പഞ്ചായത്ത് കെ എസ് ഇ ബിക്ക് പണം നല് കിയിട്ടുള്ള പദ്ധതികള് അടിയന്തരമായി പൂര് ത്തീകരിക്കണം പൂര് ത്തിയായ പദ്ധതികളുടെ യൂട്ടിലൈസേഷന് സര് ട്ടിഫിക്കറ്റ് നല് കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും നടപടി വേണം യോഗത്തില് പങ്കെടുത്തവര് ആവശ്യപ്പെട്ടു എം എല് എമാരായ അഡ്വ ചാണ്ടി ഉമ്മന് നാട്ടകം സുരേഷ് പ്രൊഫ റോണി കെ ബേബി റെജി ചെറിയാന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് കോട്ടയം നഗരസഭാധ്യക്ഷന് എം പി സന്തോഷ് കുമാര് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന്റെ പ്രതിനിധി അഡ്വ കെ ഉമേശന് കെ എസ് ഇ ബി സൗത്ത് സോണ് ചീഫ് എന് ജിനീയര് ആര് ആര് ബിജു സെന് ട്രല് സോണ് ചീഫ് എന് ജിനീയര് കെ ദിനേഷ് കെ എസ് ഇ ബിയിലെ മറ്റ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോട്ടയം മെഡിക്കൽ കോളജിൽ എബോള ഭീതി; സൗത്ത് സുഡാനിൽ നിന്ന് എത്തിയ സ്ത്രീ പ്രത്യേക നിരീക്ഷണത്തിൽ

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീക്ക് എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തല... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • ഗവി വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം; ദുരൂഹതയേറി, അന്വേഷണം ആരംഭിച്ച് പൊലീസ്

    സീതത്തോട് പത്തനംതിട്ട ജില്ലയിലെ ഗവി മീനാർ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു മീനാർ അംഗൻവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനക 34 യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത് പ്രദേശവാസികളാണ് വനമേഖലയ്ക്കുള്ളിൽ മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് വിവരം വനപാലകരെയും പൊലീസിന... Read More →

  • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കടുത്ത നിലപാട്

    ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →

  • ചായക്കടയിൽ നിന്ന് ലോകനേതൃത്വത്തിലേക്ക്’; പാരിസിൽ മോദിയുടെ സന്ദേശം

    പാരിസ് ആഗോളതലത്തിൽ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി ഉയർന്നുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണ ... Read More →

  • കൊറിയയെ കീഴടക്കി മെക്സിക്കോ നോക്കൗട്ടിൽ; പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം

    മെക്സിക്കോ സിറ്റി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി മെക്സിക്കോ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി രണ്ടാം പകുതിയിൽ ലൂയിസ് റോമോ നേടിയ നിർണായക ഗോളാണ് മെക്സിക്കോയ്ക്ക് 1 0ന്റെ ജയം സമ്മാനിച്ചത് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ആറു പോയിന്റ് സ്വന്തമാക്കിയ മെക്സിക്കോ ടൂർണമെന്റിൽ പ്രീക്വാർട്ടർ ഉറ... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • അവയവക്കടത്ത് കേസിൽ ഇ.ഡിയുടെ മിന്നൽ നീക്കം; കേരളത്തിൽ അഞ്ചിടത്ത് റെയ്ഡ്, സ്വകാര്യ ആശുപത്രികളും നിരീക്ഷണത്തിൽ

    കൊച്ചി സംസ്ഥാനത്തെ നടുക്കിയ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി വ്യാപക പരിശോധന നടത്തി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത് കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളുൾപ്പെടെയുള്ള കേന്ദ്ര... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • എബോളയെന്ന് സംശയം; സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ.

    കോട്ടയം എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്പത്തിരണ്ട് വയസ്സുകാരിയെ പ്രവേശിപ്പിച്ചു സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ സ്ത്രീയാണ് നിരീക്ഷണത്തിലുള്ളത് സൗത്ത് സുഡാനിൽനിന്ന് ഉ ഗാണ്ട വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തിയത് പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായ... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • യുഡിഎഫിന്റെ ആദ്യ ബജറ്റ്; ‘പുതുയുഗ കേരളം’ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന ദിശ നിർണയിക്കുന്ന സമഗ്ര പദ്ധതികളുടെ രൂപരേഖയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി ധവളപത... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ്, ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല: വി എൻ വാസവൻ.

    കോട്ടയം പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്... Read More →

  • കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റലിൽ ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

    കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →

  • മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു.

    മൈസൂരു മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു ഇന്നലെ രാവിലെ എട്ട് മണിക്കും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് 11 മരണങ്ങളും സംഭവിച്ചത് മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നവരാണ് സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന... Read More →

  • മുൻ കോട്ടയം ജില്ലാ കളക്ടറായിരുന്ന വിഘ്‌നേശ്വരി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.

    കോട്ടയം മുൻ കോട്ടയം ജില്ലാ കളക്ടറായിരുന്ന വിഘ് നേശ്വരി കുടുംബശ്രീ എക് സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു നിലവില് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ് നേശ്വരിക്ക് കുടുംബശ്രീ എക് സിക്യൂട്ടീവ് ഡയറക്ടറുടെ പൂര് ണ അധിക ചുമതലയാണ് നല് കിയിട്ടുള്ളത് 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ് നേശ്വരി വി നേരത്തെ ഇടുക്കി കോ... Read More →

  • കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയി സോളി ആന്റണി ചുമതലയേറ്റു.

    കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.