News Desk
സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി തുടർന്ന് മാസ് ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു 2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭ്യർഥിച്ചു സെൻസസിലൂടെ ജനങ്ങളുടെ വീട് തൊഴിൽ ബിസിനസ്സ് ജീവിതനിലവാരം തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പുതിയ പദ്ധതികൾ ആവിഷ് കരിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യയിൽ ആദ്യമായി പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന 2027 സെൻസസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ഗവർണർ അഭിനന്ദിച്ചു നമ്മുടെ നാടിന്റെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർണായക പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ പൗരന്മാരും സെൻസസിൽ സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തെറ്റായ വഴികളിലൂടെ പോകാതെ അർഹരായ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഈ വിവരങ്ങൾ സഹായിക്കും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സെൻസസ് വളരെ പ്രധാനപ്പെട്ട രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ മിത്ര ടി ഗവർണറുടെ സെക്രട്ടറി ഡോ കെ വാസുകി ജില്ലാ കളക്ടർ അനു കുമാരി സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു തുടർന്ന് ചീഫ് സെക്രട്ടറി ഡോ എ ജയതിലക് തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് ജൂൺ 16 മുതൽ ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും സ്വയം സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും 10 189 ഓളം സൂപ്പർവൈസർമാരെയും വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുണ്ട് വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുന്നത് എന്യൂമറേറ്റർമാർ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കും സമ്പൂർണ സെൻസസ് പ്രവർത്തനങ്ങൾ സെൻസസ് മാനേജ് മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കും കേരളത്തിലെ സെൻസസിന്റെ അടുത്തഘട്ട പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കു സംബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിലൊന്നാണ് ഭാരത സെൻസസ് 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872 ലും അവസാനമായി 2011 ലുമാണ് നടന്നത് നിലവിലെ സെൻസസ് പതിനാറാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മലപ്പുറം ലോക ഫുട്ബോളിൽ വീണ്ടും ഒരു സിദാൻ ശ്രദ്ധാകേന്ദ്രമാകുകയാണ് എന്നാൽ ഇത്തവണ ഗോൾവല കുലുക്കുന്ന താരമല്ല ഗോൾവല കാക്കുന്ന ഒരു കാവൽക്കാരൻ ഫുട്ബോൾ ഇതിഹാസം ന്റെ മകൻ യാണ് അൾജീരിയൻ ദേശീയ ടീമിന്റെ ഗോൾപോസ്റ്റിന് മുന്നിൽ ശ്രദ്ധ നേടുന്നത് മെസ്സിയുടെ ഹാട്രിക്ക് ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയപ്പോൾ അൾജീരിയൻ നിരയിൽ മറ്റൊരു കഥയും ശ്രദ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
മൈസൂരു മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു ഇന്നലെ രാവിലെ എട്ട് മണിക്കും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് 11 മരണങ്ങളും സംഭവിച്ചത് മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നവരാണ് സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് അടുത്ത ദിവസങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്ന് അറിയിച്ചിരിക്കുന്നത് ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്ര... Read More →
പൊൻകുന്നം പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം കെ കെ റോഡിൽ പൊൻകുന്നം 19 ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത് ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്പത്തിരണ്ട് വയസ്സുകാരിയെ പ്രവേശിപ്പിച്ചു സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ സ്ത്രീയാണ് നിരീക്ഷണത്തിലുള്ളത് സൗത്ത് സുഡാനിൽനിന്ന് ഉ ഗാണ്ട വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തിയത് പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായ... Read More →
കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം മുൻ കോട്ടയം ജില്ലാ കളക്ടറായിരുന്ന വിഘ് നേശ്വരി കുടുംബശ്രീ എക് സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു നിലവില് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിഘ് നേശ്വരിക്ക് കുടുംബശ്രീ എക് സിക്യൂട്ടീവ് ഡയറക്ടറുടെ പൂര് ണ അധിക ചുമതലയാണ് നല് കിയിട്ടുള്ളത് 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ് നേശ്വരി വി നേരത്തെ ഇടുക്കി കോ... Read More →
പാരിസ് ആഗോളതലത്തിൽ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി ഉയർന്നുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണ ... Read More →
ഇറാൻ ഉപരോധങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ഇറാന് എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അമേരിക്ക അനുവാദം നൽകുമ്പോൾ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം കുറയ്ക്കുമെന്ന് ഇറാനും ഉറപ്പുനൽകുന്നു പശ്ചിമേഷ്യയിൽ തുടരുന്ന സംഘ ർഷങ്ങൾക്ക് വിരാമമാകുന്നു അമേരിക്കയും ഇറാനും താത്ക്കാലിക കരാറിൽ ഒപ്പുവെച്ചു ശത്രുത അവസാനിപ്പിക്കുന്നതും ഹോർമുസ് കടലിടുക്... Read More →
പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →
കോട്ടയം കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസ... Read More →
കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →
കണ്ണൂർ വീടുകളിലും സ്ഥാപന പരിസരങ്ങളിലും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പരിസരം വൃത്തിഹീനമായി സൂക്ഷിക്കുന്നതും കൊതുക് പ്രജനനത്തിന് അവസരമൊരുക്കുന്നതും കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തു... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →
Stay Ahead, Stay Informed, Stay Inspired.