News Desk
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ പി ജെ തോമസ് അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ എൻ ജയസൂര്യൻ എന്നിവർ പ്രസംഗിച്ചു ബി ജെ പി ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ആമുഖ പ്രഭാഷണം നടത്തി ഇടത് വലത് മുന്നണികൾ കേരളത്തെ കടുമുടിച്ചതായും പാലായിലെ ജനങ്ങൾ ഇവരുടെ ഇരട്ടതാപ്പ് തിരിച്ചറിഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജോർജ് അഭ്യർഥിച്ചു പലായിലെ മൂന്ന് സ്ഥാനാർത്ഥികളെയും ജനങ്ങൾക്ക് അറിയാമെന്നും അവർ പാലായ്ക്ക് എന്ത് സംഭാവനയാണ് അവർ നൽകിയെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു പാലായുടെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധം അത്ഭുതപൂർവ്വമായ ജനപങ്കാളിത്തം റാലിയിൽ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് പാലായുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും വിശദീകരിച്ചു ഇടത് വലത് മുന്നണികളുടെ പൊള്ളത്തരവും പ്രീണന രാഷ്ട്രീയവും പൊതുജനം തിരിച്ചറിയണമെന്നും പാലായുടെ വികസനവും കഴിഞ്ഞ കാല രാഷ്ട്രീയവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്നും അദ്ദേഹം പറഞ്ഞു കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച വമ്പൻ റാലി ബിഷപ്പ്സ് ഹൗസിൻ്റെ മുൻപിലൂടെ കുരിശുപളളി കവലയിൽ എത്തി മഹറാണി ജംഗ്ഷൻ ചുറ്റി തിരികെ കുരിശു പള്ളി കവലയിൽ സമാപിച്ചു വിവിധ നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു റാലി കൊടി തോരണങ്ങളും ആവേശോജ്വലമായ മുദ്രാവാക്യങ്ങളും നഗരത്തെ ആവേശത്തിലാഴ്ത്തി പാലായിൽ ബിജെപി ഇന്ന് വരെ സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയായി ഈ ബഹുജന റാലിയും പൊതുസമ്മേളനവും മാറി മേഖലയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ സജീവ സാന്നിധ്യം റാലിയിൽ പ്രകടമായത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു പ്രവർത്തകരുടെ ആവേശവും പതിനായിരകണക്കിന് ജനങ്ങളുടെ പങ്കാളിത്തവും പാലായിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ ആകർഷകമായി മാറ്റി പാലായിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ബിജെപിയുടെയും ഘടക കക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും വൻ തോതിൽ പങ്കെടുത്തത് പരിപാടിയുടെ പ്രധാന ആകർഷണമായി പരമ്പരാഗത ബിജെപി വോട്ടുകൾക്കൊപ്പം നേരത്തേ മറ്റ് മുന്നണികൾക്ക് വോട്ട് ചെയ്ത് വന്നിരുന്ന ആളുകളുടെ പിന്തുണയും സഹായവും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും എൻഡിഎ സഖ്യത്തിനുണ്ട് മുനമ്പം ഭൂസമരം പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ ഹിജാബ് വിവാദം എസ്ഡിപിഐ കളമശേരി മഠം ആക്രമണം എന്നീ പ്രശ്നങ്ങളിൽ പരസ്യമായി നിലപാട് എടുത്ത ബി ജെ പിക്കും ഷോൺ ജോർജിനും മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളുടെ വോട്ട് ഏകദേശം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എൻഡിഎയുടെ ശക്തി പ്രകടനമായി മാറിയ ഈ റാലിയും പൊതുസമ്മേളനവും പാലായിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ ആവേശം പകർന്നു ബിജെപി നിയോങ്ക മണ്ഡലം പ്രഭാരി ഡോ രഞ്ജിത്ത് പാട്ടിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് സുമിത്ത് ജോർജ് നാഷ്ണൽ ഫാർമേഴ്സ് പാർട്ടി നേതാവ് ജോണി മാത്യു ബിജെപി സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ എൻ കെ നാരായണൻ നമ്പൂതിരി ജോസഫ് ടി ജോസഫ് രഞ്ജിത്ത് മീനാഭവൻ വത്സല ഹരിദാസ് ജോർജ് ജോസഫ് കാക്കനാട്ട് സെബി പറമുണ്ട എൻ ഡി എ നിയോജക മണ്ഡലം കൺവീനർ സിബി ചിന്നൂസ് ജില്ലാ വൈസ് പ്രസിഡൻ്റ് സജി എസ് തെക്കേൽ ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് ഷാനു വിഎസ് എസ് റ്റി മോർച്ച ജില്ല അധൃക്ഷ ശ്രീകലാ ബിജു നാഷ്ണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവ് അനീഷ് ഇരട്ടയാനി ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശികുമാർ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജി കെ എസ് സോമശേഖരൻ തച്ചോട്ട് ജില്ലാ സെക്രട്ടറി ജയാ രാജു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് വിഷ്ണു വഞ്ചിമല ആലപ്പുഴ മേഖലാ പ്രഭാരി എൻ ഹരി ബിഡിജെഎസ് കോട്ടയം ഈസ്റ്റ് പ്രസിഡൻ്റ് സുരേഷ് ഇട്ടിക്കുന്നേൽ ട്വൻ്റി ട്വൻ്റി നിയോജക മണ്ഡലം പ്രസിഡൻ്റ് ജയചന്ദ്രൻ കെ കെ ഇൻ്റലക്ച്ചൽ സെൽ സ്റ്റേറ്റ് കൺവീനർ പ്രൊഫ ബി വിജയകുമാർ ജില്ലാ വൈസ് പ്രസിഡൻ്റ് ബിനീഷ് ചൂണ്ടച്ചേരി ജില്ലാ സെക്രട്ടറി സരീഷ് കുമാർ എം ആർ എസ് റ്റി മോർച്ച ഉപാദ്ധ്യക്ഷ കമലമ്മ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസവും ഷോൺ പ്രകടിപ്പിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തൃപ്പൂണിത്തുറ മനുഷ്യസ് നേഹത്തിന്റെയും കരുണയുടെയും അപൂർവ മാതൃകയായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ എം ആർ ഷാജി സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന 52 കാരനായ ഷാജിയുടെ നിസ്വാർത്ഥ പ്രവർത്തിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനം നേടുന്നത് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →
ന്യൂഡൽഹി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ കോൺഗ്രസിന് നേരിട്ട അപ്രതീക്ഷിത തോൽവി ഇന്ത്യ സഖ്യത്തിനുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാകുന്നു ഡൽഹിയിൽ അടുത്തിടെ ചേർന്ന സഖ്യനേതാക്കളുടെ യോഗത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന് നിർണായക സീറ്റിൽ തിരിച്ചടി നേരിട്ടത് കോൺഗ്രസ് അധ്യക്ഷൻ മല്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകളുടെ പ്രതീകമായി മൂന്ന് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന എയർഫോഴ് സ് വൺ ശ്രേണിയിലെ പ്രശസ്തമായ ബോയിങ് 747 200 ബി വിമാനം സേവനത്തിൽ നിന്ന് വിരമിച്ചു സാം 2900 എന്നറിയപ്പെട്ടിരുന്ന ഈ വിമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്... Read More →
കോട്ടയം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ് തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കു... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി തുരുമ്പെടുത്തതോ അരികുകൾ ഒടിഞ്ഞതോ പെയിന്റ് അടർന്നതോ ആയ കത്തികളും ബ്ലേഡുകളും അടുക്കളകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു പ്രധാന നിർദ്ദേശങ്ങൾഫുഡ് ഗ്രേഡ് ഉപകരണങ്ങൾ തുരുമ്പെടുക്കാത്തതും ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പഠന കമ്മിഷനെ നിയോഗിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ഭരണപരിധികൾ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഭരണസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം 1984 ൽ കാസർകോട് ജില്ല ര... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
തിരുവനന്തപുരം കെഎംആർഎൽ എക് സാലോജിക് മാസപ്പടി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബാങ്ക് ലോക്കറുകൾ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി തുറന്ന് പരിശോധിച്ചു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ് സി ബാങ്ക് ശാഖയിലെ ലോക്കറുകളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് കേന്ദ്ര... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത് 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു കൊൽക്കത്ത അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ... Read More →
Stay Ahead, Stay Informed, Stay Inspired.