Home / News Detail
ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി തമിഴ്നാട് സ്വദേശിനിയാണ് മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഗവിയിലാണ് താമസിച്ചിരുന്നത് താമസസ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള അംഗനവാടിയിലേക്ക് ദിവസവും വനപാതയിലൂടെയാണ് യുവതി യാത്ര ചെയ്തിരുന്നത് ഈ വനപാതയ്ക്കു സമീപമുള്ള തോട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമാക്കിയത് തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു അന്വേഷണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിയായ വിനോദ് യുവതിയെ പിന്തുടർന്നിരുന്നതായി കണ്ടെത്തി യുവതിയെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ വനമേഖലയിൽ താൽക്കാലിക കുടിൽ കെട്ടി താമസിച്ചിരുന്നുവെന്നതിനുള്ള തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട് ഗവി മീനാർ റോഡിൽ കാത്തുനിന്ന് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത് ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായത് യുവതിയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല സമീപത്തെ കല്ലിൽ ഇടിച്ച് വീണുവെന്നും തുടർന്ന് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും ഇയാൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത് ഇയാൾക്കെതിരെ മുമ്പ് കൊലപാതകശ്രമക്കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു വണ്ടിപ്പെരിയാർ പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ് വനമേഖലകളിലൂടെ ജോലിക്കായി സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഈ സംഭവത്തോടെ വീണ്ടും ഉയർന്നിരിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കേരളത്തിൽ പുതിയ ജില്ലകൾ വരുമോ? പഠന കമ്മിഷൻ പ്രഖ്യാപിച്ച് സർക്കാർ

    തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പഠന കമ്മിഷനെ നിയോഗിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ഭരണപരിധികൾ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഭരണസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം 1984 ൽ കാസർകോട് ജില്ല ര... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും.

    കോട്ടയം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ് തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കു... Read More →

  • ബ്രിട്ടനിൽ ട്രെയിൻ ദുരന്തം; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

    ലണ്ടൻ ബ്രിട്ടനിലെ ബെഡ് ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമ... Read More →

  • അവയവക്കച്ചവട കേസ്: വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി പരിശോധന.

    കോട്ടയം അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നു കോട്ടയം വാഴൂർ പുളിക്കൽകവലയിൽ മായയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതൽ ഇ ഡി പരിശോ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • രോഗക്കിടക്കയിലോ കോട്ടയം? വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു, ആശങ്കയായി എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും!

    കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →

  • 'ശബരി റെയിൽവേ' പദ്ധതിയെക്കുറിച്ചും 'ശബരിമല വിമാനത്താവള'ത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല, സ്മാർട്ട്സിറ്റിയാകാനൊരുങ്ങിയ എരുമേലിയുടെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

    എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →

  • സംസ്ഥാന ബഡ്‌ജറ്റ് സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

    കൊച്ചി മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബഡ് ജറ്റിൽകേരളത്തിന്റെ തനതായ പാചകകലയേയും രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു ടൂറിസ... Read More →

  • ആർപ്പുവിളികളില്ല, ആഡംബരമില്ല; സതീശന്റെ ആദ്യ ബജറ്റ് അവതരണം ശ്രദ്ധേയമായി

    തിരുവനന്തപുരം പതിവ് രാഷ്ട്രീയ ബജറ്റ് ദിനങ്ങളിലെ ആഘോഷങ്ങളും ആഡംബര കാഴ്ചകളും ഒഴിവാക്കി ലാളിത്യത്തിനും പ്രൊഫഷണലിസത്തിനും മുൻതൂക്കം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ ആദ്യ ബജറ്റ് അവതരണം നിർവഹിച്ചു കന്റോൺമെന്റ് ഹൗസിൽ നിന്ന് നിയമസഭയിലേക്കുള്ള യാത്രയും ബജറ്റ് ദിനത്തിലെ ഒരുക്കങ്ങളും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് ന... Read More →

  • വായ്പ അടച്ചുതീർത്തതായി സർട്ടിഫിക്കറ്റ് നൽകിയില്ല; കോട്ടയം സ്വദേശിയുടെ പരാതിയിൽ മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിന് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

    കോട്ടയം കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസ... Read More →

  • പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →

  • ഇന്ത്യ സഖ്യത്തിൽ വിള്ളൽ? ഝാർഖണ്ഡിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

    ന്യൂഡൽഹി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ കോൺഗ്രസിന് നേരിട്ട അപ്രതീക്ഷിത തോൽവി ഇന്ത്യ സഖ്യത്തിനുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാകുന്നു ഡൽഹിയിൽ അടുത്തിടെ ചേർന്ന സഖ്യനേതാക്കളുടെ യോഗത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന് നിർണായക സീറ്റിൽ തിരിച്ചടി നേരിട്ടത് കോൺഗ്രസ് അധ്യക്ഷൻ മല്... Read More →

  • വാരണാസി സിഎൻജി പമ്പിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

    വാരണാസി ഉത്തർപ്രദേശിലെ വാരണാസിയിൽ സിഎൻജി ഇന്ധന പമ്പിൽ ഉണ്ടായ വൻ തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക അപകടത്തിൽ പമ്പ് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട് തീ അതിവേഗം പടർന്നതോടെ പ്രദേശമാകെ പുകമറ നിറഞ്ഞു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ ... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.