Home / News Detail
എബോള ഭീതി ഒഴിഞ്ഞു; കോട്ടയത്തെ രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു പുണെയിലെ ദേശീയ വൈറോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത് ഇതോടെ ചികിത്സയിലും നിരീക്ഷണത്തിലുമിരുന്ന 52 കാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കപ്പെട്ടത് യാത്രയ്ക്ക് പിന്നാലെ കടുത്ത ഛർദിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലുമായിരുന്നു എബോള വ്യാപനം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത സ്വീകരിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തത് പരിശോധനാഫലം നെഗറ്റീവായതോടെ എബോള ഭീതി ഒഴിഞ്ഞെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ് അടുത്തിടെ ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു രോഗവ്യാപനത്തെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായതും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിരുന്നു എബോള വൈറസ് ബാധിതരുടെ രക്തം വിസർജ്യം മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കവും പൂർണമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതും രോഗവ്യാപനത്തിന് കാരണമായേക്കാം വായുവിലൂടെയോ വെള്ളത്തിലൂടെയോ സാധാരണ ഭക്ഷണത്തിലൂടെയോ രോഗം പകരില്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത് വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ പനി തലവേദന പേശിവേദന തൊണ്ടവേദന ഛർദി തൊലിപ്പുറത്ത് തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം ഗുരുതരാവസ്ഥയിൽ ആന്തരിക രക്തസ്രാവവും കരൾ വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തന തകരാറും ഉണ്ടാകാൻ സാധ്യതയുണ്ട് രോഗപ്രതിരോധമാണ് എബോളയ്ക്കെതിരായ ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് വ്യക്തമാക്കുന്നു രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക വ്യക്തിഗത ശുചിത്വം പാലിക്കുക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക എന്നിവയാണ് പ്രധാന മുൻകരുതലുകൾ പരിശോധനാഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് ആശങ്കയ്ക്ക് ഇടയാക്കിയ എബോള സംശയം അവസാനിച്ചെങ്കിലും അന്താരാഷ്ട്ര യാത്രകളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണവും ജാഗ്രതാ നടപടികളും തുടരുമെന്നാണ് വിവരം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വാരണാസി സിഎൻജി പമ്പിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

    വാരണാസി ഉത്തർപ്രദേശിലെ വാരണാസിയിൽ സിഎൻജി ഇന്ധന പമ്പിൽ ഉണ്ടായ വൻ തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക അപകടത്തിൽ പമ്പ് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട് തീ അതിവേഗം പടർന്നതോടെ പ്രദേശമാകെ പുകമറ നിറഞ്ഞു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ‘മദ്യത്തിന് നികുതിയിളവ്; പിന്നിൽ ആരുടെ താൽപര്യം?’

    തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് നികുതിയിളവിലൂടെ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലെ താൽപര്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • എൻഎസ്എസിൽ ഗണേഷിന് തിരിച്ചടി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി

    ചങ്ങനാശ്ശേരി എൻഎസ്എസിൽ നായർ സർവീസ് സൊസൈറ്റി കെ ബി ഗണേഷ് കുമാറിന് വലിയ തിരിച്ചടി എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകാതെയാണ് അദ്ദേഹത്തെ ബോർഡിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നുള്ള സ്ഥാനനഷ്ടത്തിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും അംഗത്വം നഷ്ടമായിരിക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • ബ്രിട്ടനിൽ ട്രെയിൻ ദുരന്തം; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

    ലണ്ടൻ ബ്രിട്ടനിലെ ബെഡ് ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമ... Read More →

  • കുന്യയുടെ ഇരട്ടപ്രഹരം; ഹെയ്തിയെ തകർത്ത് ബ്രസീൽ മുന്നേറി

    വാഷിങ്ടൺ മറ്റു മത്സരങ്ങളിലെ സമ്മർദ്ദങ്ങൾക്ക് പിന്നാലെ ആശ്വാസം പകരുന്ന വിജയവുമായി ബ്രസീൽ ലോകകപ്പിൽ തങ്ങളുടെ കരുത്ത് തെളിയിച്ചു രണ്ടാം മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീൽ നിർണായക മൂന്ന് പോയിന്റ് സ്വന്തമാക്കിയത് മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നതോടെ പിന്നീട് മത്സരം പൂർ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ശസ്ത്രക്രിയയ്ക്ക് ശേഷം മറന്ന ട്യൂബ്? രണ്ടുവർഷത്തിന് ശേഷം വയറുവേദനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

    പഴയന്നൂർ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 54 കാരന് രണ്ട് വർഷം മുമ്പ് വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ചിരുന്ന ട്യൂബ് സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് വിവാദമാകുന്നു എളനാട് മരുതംപാടം മഞ്ഞളൂർക്കളം വീട്ടിൽ എ സലീം 54 ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ വീണ്ടും ചികിത്സ തേടേ... Read More →

  • കേരളത്തിൽ പുതിയ ജില്ലകൾ വരുമോ? പഠന കമ്മിഷൻ പ്രഖ്യാപിച്ച് സർക്കാർ

    തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പഠന കമ്മിഷനെ നിയോഗിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ഭരണപരിധികൾ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഭരണസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം 1984 ൽ കാസർകോട് ജില്ല ര... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ബംഗാൾ ഉൾക്കടലിൽ പാക് നീക്കം; ജാഗ്രതയിൽ ഇന്ത്യ

    ന്യൂഡൽഹി അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത് ചൈനയിൽ നിന്ന് വാങ്ങിയ ഹംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയുടെ ആശങ്ക വർധിച്ചത് വിശാഖപട്ടണം ആസ്ഥാനമായുള... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • എബോള: ആശങ്കപ്പെടാനില്ല, പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും, മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്: ആരോഗ്യമന്ത്രി.

    കോട്ടയം എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.