Home / News Detail
ഡേവിസ് നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതിയിൽ തന്നെ ഉൾപ്പെടുത്തിയ നടപടിയെ പ്രതിപക്ഷം എതിർക്കുന്നത് എന്തിനെന്ന് സന്തോഷ് പുളിക്കൻ

പാലാ പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലാണ് സന്തോഷ് പുളിക്കൻ ഇങ്ങനെ പറഞ്ഞത് ഒരു തൊഴിലാളിയെ അംഗീകരിച്ച യു ഡി എഫ് നടപടി സ് ളാഹനീയമാണെന്നും എന്നാൽ നിരവധി പൊതുപ്രവർത്തനങ്ങളിലൂടെ ജന മനസുകളിൽ ഇടം പിടിച്ച എന്നെ നഗരസഭ യോഗത്തിൽ കൗൺസിലർ ബെറ്റി ഷാജു ഇകഴ്ത്തി സംസാരിച്ചത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു ജനങ്ങൾ തെരെഞ്ഞെടുത്തവർ ഭരിക്കാതെ തമ്മിലടിക്കുമ്പോൾ ഈ തമ്മിലടി നിർത്തണമെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റണം എന്നാവശ്യപ്പെട്ട് നഗരസഭ കാവാടത്തിൽ സമരം നടത്തി ശ്രദ്ധയാകർഷിച്ച തന്നെ ഇകഴ്ത്തി കാണിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും സന്തോഷ് പുളിക്കൻ കൂട്ടിച്ചേർത്തു അന്താരാഷ്ട്ര രംഗത്തെ യുദ്ധം പാലായെ വരെ ബാധിച്ചു ഒരു ദോശയ്ക്ക് 14 രൂപാ വരെയായി ഒരു ചായയ്ക്ക് 15 രൂപാ വരെയായി ഗ്യാസിന് വില കൂടി കുടുംബ ബജറ്റ് തകർന്നു യുദ്ധം ഇനിയും നീട്ടാതെ യുദ്ധം അവസാനിപ്പിക്കണം യുദ്ധം നീണ്ടു പോയാൽ ആണവയുദ്ധത്തിലെ ഇതവസാനിക്കൂ എന്നും സന്തോഷ് പുളിക്കൻ സൂചിപ്പിച്ചു പെട്രോൾ ഡീസൽ വിലവർദ്ധന്യ് മൂലം ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്നും ഓട്ടോ ചാർജ് വർദ്ധിപ്പിക്കുവാൻ സതീശൻ സർക്കാർ ശ്രമിക്കണമെന്നും സന്തോഷ് പുളിക്കൻ ആവശ്യപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ഡിക്കി തുറന്ന നിമിഷം ദുരന്തം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

    വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →

  • ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

    കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →

  • കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്നു സംശയം; ചികിത്സയിലുള്ളത് വിദേശത്തു നിന്നുമെത്തിയ കുമളി സ്വദേശികളും കുമരകം സ്വദേശികളായ സുഹൃത്തുക്കളും, ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും വാങ്ങി കഴിച്ചത് ഉല്ലാസ യാത്രയ്ക്കിടെ, ചികിത്സയിൽ കഴിയുന്നവരെ വി എൻ വാസവൻ സന്ദർശിച്ചു.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • വിദേശ ഫണ്ടിന് കടുത്ത നിയന്ത്രണം; എൻജിഒകൾക്ക് പുതിയ ചട്ടങ്ങൾ

    ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →

  • കോട്ടയത്ത് ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ സംഘടിപ്പിച്ചു.

    കോട്ടയം പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനും കളക്ടേറ്റു... Read More →

  • കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ യുവാവിന്റെ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും, മൂന്നര വർഷങ്ങൾക്ക് മുൻപ് രശ്മി, ഇപ്പോൾ ജ്യോതിഷ്, വിളമ്പുന്ന ഭക്ഷണം വില്ലനാകുമ്പോൾ!

    കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →

  • പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്ച, വൈക്കം സ്വദേശികളായ ദമ്പതികൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

    കോട്ടയം പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി ദമ്പതികളുടെ പരാതി വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ എസ് സനീഷിന്റെ ഭാര്യ കെ ബി ഷൈനിമോള് ക്കാണ് മരുന്ന് മാറി ലഭിച്ച... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാക്കിസ്ഥാൻ ബന്ധം; യുവതി പിടിയിൽ

    ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →

  • പ്രിയദർശിനി പദ്ധതിക്ക് ഹൈക്കോടതി പച്ചക്കൊടി; ഹർജി തള്ളി

    കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • രാജ്യസഭ കാലാവധി അവസാനിച്ചു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു.

    കോട്ടയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് കാലാവധി പൂർത്തിയായതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ മധ്യപ്രദേശില് നിന്നാണ് രാജ്യസഭാ അംഗമായിരുന... Read More →

  • മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം, ആഡംബര കാർ പാഞ്ഞത് മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിൽ.

    കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.