News Desk
ചെന്നൈ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ് കരണ കേന്ദ്രത്തിൽ അമോണിയ ഗ്യാസ് ചോർന്നുണ്ടായ ദുരന്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർന്നിരിക്കുകയാണ് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും അധികൃതർ അറിയിച്ചു പെരിയപാളയത്തിന് സമീപമുള്ള കന്നിഗൈപെയർ പ്രദേശത്ത് പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്പോർട്ട് കേന്ദ്രത്തിലാണ് അപകടമുണ്ടായത് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ജോലി പുരോഗമിക്കുന്നതിനിടെയാണ് പെട്ടെന്ന് അമോണിയ ഗ്യാസ് ചോർന്നതെന്നും തുടർന്ന് തൊഴിലാളികൾക്ക് ശ്വാസതടസ്സം തലകറക്കം ഛർദ്ദി എന്നിവ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് ഗ്യാസ് ചോർച്ച ഉണ്ടായതോടെ ഫാക്ടറിയിൽ പരിഭ്രാന്തി പടർന്നു നിരവധി തൊഴിലാളികൾ ബോധരഹിതരായി വീഴുകയും അടിയന്തരമായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു നിലവിൽ 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ പ്രാഥമിക അന്വേഷണത്തിൽ മെഷർ വാൽവിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന എന്നാൽ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് അപകടവിവരം അറിഞ്ഞ ഉടൻ ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും ഏകോപിപ്പിച്ചു സംഭവത്തെ തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു അപകടത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദേശം നൽകുകയും ചെയ്തു പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങളുടെ പാലനത്തെക്കുറിച്ചും അപകടസാധ്യതയുള്ള രാസവസ്തുക്കളുടെ കൈകാര്യം ചെയ്യലിനെക്കുറിച്ചും വീണ്ടും ചർച്ചകൾ ഉയരുന്നതിനിടെയാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായോയെന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും അമോണിയ പോലുള്ള അപകടകാരിയായ വാതകങ്ങളുടെ സംഭരണത്തിലും ഉപയോഗത്തിലും കൂടുതൽ ജാഗ്രതയും കർശനമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ ദുരന്തം വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമലയുടെ ആഭിമുഖ്യത്തിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ നടന്നു പരിപാടി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ ജോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന ഡയറക്ട... Read More →
സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →
വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഇറാനിലെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശ... Read More →
ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത് രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത... Read More →
തൂത്തുക്കുടി വിവാഹജീവിതം ആരംഭിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് നവവധുവിനെ ദാരുണ മരണം കവർന്നു തൂത്തുക്കുടി സൗത്ത് തിറ്റങ്കുളം സ്വദേശിനിയായ 24കാരി അനിതയാണ് ക്ഷേത്രദർശനത്തിനിടെ കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭയന്നോടാൻ ശ്രമിക്കുമ്പോൾ ബാലൻസ് തെറ്റി വീണതാണെന്നാണ് പോലീസിന്റെ ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →
കൊച്ചി നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ മാത്രമാണ് സഭാ രേഖകളിൽ ഉൾപ്പെടുന്നതെന്നും ഇരുന്നുകൊണ്ട് നടത്തുന്ന സംഭാഷണങ്ങളോ പരാമർശങ്ങളോ സഭയുടെ ഔദ്യോഗിക രേഖയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
തൃക്കൂർ ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി 30 യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത് മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ് കറുകച്ചാൽ മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട് ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ... Read More →
ചാവക്കാട് തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം ഡി എം എ പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം ഡാൻസാഫ് സ് ക്വാഡ് സബ് ഇൻസ് പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ് ഹൈവേ പോലീ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ചെന്നൈ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് 73 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമായി 1953 ജനുവരി 7 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്... Read More →
കൊച്ചി 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ നിക്ഷേപകരെ വിശ്വസിപ്പിക്കാൻ പ്രതികൾ നടത്തിയതായി പറയപ്പെടുന്ന ഞെട്ടിക്കുന്ന നാടകീയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു വിപിവിവി കമ്പനി വിശാഖപട്ടണത്ത് നൂറുകണക്കിന് നിക്ഷേപകരെ എത്തിച്ച് സമ്പുഷ്ട യുറേനിയം പ്രദർശിപ്പിച്ചാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ... Read More →
ന്യൂഡൽഹി രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന ലഭ... Read More →
എറണാകുളം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ നടന്ന ദാരുണ സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി പായിപ്ര സ്വദേശിയായ വിജിമോളുടെ ഭർത്താവ് നാരായണന്റെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെത്തിയത് ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി അതേസമയം കാണാതായ ദമ്പതികളുടെ മകൾക്കായി നദിയിൽ വ്യാപക തെരച്ചിൽ തുടരുകയാണ് നേ... Read More →
പേരാമ്പ്ര സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ മൺസൂൺ പരിശോധനയിൽ പേരാമ്പ്രയിൽ പ്രവർത്തിച്ചിരുന്ന സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി അതീവ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചിരുന്ന ഏകദേശം ആയിരത്തോളം സമൂസകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു പേരാമ്പ്ര കുരുടിമുക്... Read More →
ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →
Stay Ahead, Stay Informed, Stay Inspired.