Home / News Detail
മദ്യ നികുതിയിളവിൽ നിയമസഭയിൽ കൊടുംപോര്‍

തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയും ചെയ്തു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയമുയർത്തി സംസാരിക്കവേ സംസ്ഥാനത്ത് മദ്യം കൂടുതൽ വ്യാപകമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് നികുതിയിളവ് നൽകിയതെന്ന് ആരോപിച്ചു നിലവിൽ 251 ശതമാനമായിരുന്ന നികുതി 120 ശതമാനമാക്കി കുറച്ചതിലൂടെ ഒരു സ്വകാര്യ മദ്യ കമ്പനിക്ക് വൻ സാമ്പത്തിക നേട്ടം ലഭിക്കുന്ന സാഹചര്യമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു കർണാടക ആസ്ഥാനമായ ബക്കാഡി കമ്പനിക്ക് അനുകൂലമായാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു 2023 ൽ കമ്പനി നികുതിയിളവിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും മുൻ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഫയൽ അതിവേഗത്തിൽ നീങ്ങിയെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗസ്ഥർ വളരെ വേഗത്തിൽ ഫയൽ പരിശോധിച്ചതും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും ആരോപിച്ചു വീര്യം കുറഞ്ഞ മദ്യം സോഫ്റ്റ് ഡ്രിങ്ക് പോലെ സാധാരണവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിലൂടെ കൂടുതൽ ആളുകളെ ലഹരിയിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി അതേസമയം വിഷയം ബജറ്റ് ചർച്ചയുടെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാനാവില്ലെന്നുമാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയത് സ്പീക്കറുടെ തീരുമാനം വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി ചില അംഗങ്ങൾ സ്പീക്കറുടെ ഡയസിന് സമീപം വരെ എത്തിയെങ്കിലും പ്രതിഷേധം സമാധാനപരമായി കൈകാര്യം ചെയ്യാനാണ് സ്പീക്കർ ശ്രമിച്ചത് എന്ത് പ്രതിഷേധമുണ്ടായാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ല എന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കി തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു ചർച്ചയ്ക്കിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി വിമർശിച്ചു എക് സൈസ് മന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അഴിമതി ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ സഭാ ചട്ടങ്ങൾ പാലിക്കാതെയാണെന്നും സർക്കാരിന് മറുപടി പറയാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ആ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു മദ്യനയവും നികുതിയിളവും ചുറ്റിപ്പറ്റിയുള്ള വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സർക്കാർ തീരുമാനം പൊതുജനാരോഗ്യത്തെ ബാധിക്കുമോയെന്നതും സ്വകാര്യ കമ്പനികൾക്ക് അനുകൂലമായ ഇടപെടലാണോയെന്നതും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഫുട്ബോൾ കളിക്കിടെ സഹോദരനുമായി തർക്കം; ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    ഈരാറ്റുപേട്ട ഫുട്ബോൾ കളിക്കിടെ സഹോദരനുമായി ഉണ്ടായ തർക്കത്തിനു പിന്നാലെ ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് സുഭാഷ് 11 ആണ് മരിച്ചത് വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു ഇത... Read More →

  • BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

    വിജയോത്സവം 2026 കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 25 07 2026 വ്യാഴം 4 ന്മേവട വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോ സമ്മാനിച്ചു കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹ... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങി, യുവാവ് രണ്ട് മാസം അനുഭവിച്ചത് നരകയാതന,വേദന സഹിക്കാനാകാഞ്ഞതോടെ മുറിവിനുള്ളിൽ നിന്നും സൂചി സ്വന്തമായി പുറത്തെടുത്തു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കു... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

    മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; പാനൂരിലെ ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

    കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • വന്‍വിലക്കുറവും ഓഫറും; ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ 26 മുതല്‍ 30 വരെ, അഞ്ച് ദിവസം അടിപൊളി ഓഫറുകള്‍.

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് പവര് സെയില് നടക്കും അഞ്ച് ദിവസം നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് സ്വന... Read More →

  • പൊൻകുന്നത്ത് വൻ ലഹരിവേട്ട, പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ, കോട്ടയം ജില്ലയിലെ വലിയ ലഹരി വേട്ട!.

    പൊൻകുന്നം പൊൻകുന്നത്ത് വൻ ലഹരിവേട്ട പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി, യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

    പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.