News Desk
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണ് അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എൽഡിഎഫിന് നിർവഹിക്കുവാനുള്ളത് പ്രാദേശിക വികസനം ഉറപ്പുവരുത്തുന്ന പദ്ധതികളിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല പ്രതിപക്ഷ എംഎൽഎമാരുടെ നിയോജകമണ്ഡലങ്ങളിൽ പോലും വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത് അത് പാലായിൽ എന്തുകൊണ്ട് നടന്നില്ല എന്ന് ചോദിക്കുമ്പോൾ നുണപ്രചാരണവും വ്യക്തിഹത്യയും കൊണ്ടാണ് അതിനെ യുഡിഎഫ് നേരിടുന്നത് മേഖലാപരമായ പ്രത്യേകതകൾ മനസ്സിലാക്കിയുള്ള പദ്ധതി ആവിഷ്കാരവും ജനങ്ങളുടെ ആവശ്യങ്ങളും വ്യക്തമായ ആസൂത്രണത്തോടെ സർക്കാരിന് മുന്നിൽ എത്തിച്ചാണ് അഞ്ചു പതിറ്റാണ്ടിലേറെ പാലാ വികസനത്തിന്റെ റോൾ മോഡലായി മാറിയത് ഈ നിലയ്ക്കാതെ പരിപൂർണ്ണ സ്തംഭനാവസ്ഥ ഉണ്ടായത് പാലായിലെ ജനപ്രതിനിധിയുടെ നിരുത്തരവാദപരമായ സമീപനങ്ങൾ കൊണ്ടാണ് കേന്ദ്രസർക്കാരോ സംസ്ഥാന ഗവൺമെൻ്റോ ഒരു രൂപ പോലും ചിലവഴിക്കാത്ത പദ്ധതികൾ സ്പോൺസർഷിപ്പുകൾ വഴി നാടിന് ഉപകാരപ്രദമായ വിധത്തിൽ എത്തിക്കാൻ കഴിയും പാലായിലെ കെഎം മാണി കാൻസർ റിസർച്ച് സെൻറർ അതിൻറെ ഉദാഹരണമാണ് എത്രയോ ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ച് പോലും എംഎൽഎ വ്യാജ പ്രചാരണം നടത്തുകയായിരുന്നു എംഎൽഎ ഫണ്ടിന്റെ വിനിയോഗം അക്ഷരാഭ്യാസമുള്ള ഒരു സർക്കാർ ജീവനക്കാരൻ വിചാരിച്ചാൽ നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനമാണ് അതല്ല നാട്ടിൽ നടപ്പിലാക്കേണ്ട പുരോഗതിയുടെ അടയാളങ്ങൾ എന്നും ജോസ് കെ മാണി പറഞ്ഞു വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സണ്ണി പൊരുന്നകോട്ട് അദ്ധ്യക്ഷത വഹിച്ചു എം ടി ജാൻ്റീസ് പ്രസംഗിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നഗരസഭയിലെ ഭരണമുന്നണിയിൽ വീണ്ടും കടുത്ത ഭിന്നത ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വേദി അനുവദിക്കുന്നത് സംബന്ധിച്ചാണ് പുതിയ തർക്കം ബസ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട് അതേസമയം വിഷയം ചർച്ച ചെയ്യുന്ന കൗൺസിൽ യോഗത്തിൽ സ്വതന്ത്ര കൂട്ടായ്മയിലെ 2 കൗൺ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനമെടുത്ത് കോൺഗ്രസ് കൗൺസിലർമാർ സിപിഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടുകൊടുക്... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
അരുവിത്തുറ വിദ്യാഭാസം ഭാവിജീവിതത്തിന്റെ പാസ്പോർട്ടാണ് വിദ്യാഭ്യാസം പരിഷ്കൃത വ്യക്തിത്വങ്ങളേയും അതിലൂടി പരിഷ്കൃത സമൂഹങ്ങളെയും രൂപപ്പെടു ത്തണമെന്നും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കുറവിലങ്ങാട് കോട്ടയം കോഴാ സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാൻ സർക്കാർ ആലോചിക്കുന്നതായി ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു സയൻസ് സിറ്റി നാടിന് സമർപ്പിച്ചതിന്റെ ഒന്നാം വാർഷി... Read More →
മാലിന്യനിക്ഷേപം പതിവായ സാഹചര്യത്തില് മൂന്നാനി കോടതി ജംഗ്ഷന് സമീപം നഗരസഭ സിസിടിവി ക്യാമറ സ്ഥാപിച്ചു നഗരസഭാ ഓഫീസില് ദൃശ്യങ്ങള് ലഭിക്കത്തക്ക വിധമാണ് ക്യാമറകളുടെ പ്രവര് ത്തനം മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം മൂന്നാനി തോടിനോട് ചേര് ന്ന് കക്കൂസ് മാലിന്യമടക്കം പലപ്പോഴായി തള്ളിയ സാഹചര്യത്തിലാണ് നടപടി പാലായെ കൂടുതല് ശുചിത്വമുള്ള ന... Read More →
കൊഴുവനാൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും 2026 27 വർഷത്തെ പ്രോജക്ട് ഉദ്ഘാടനവും ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 7 30 ന് അഡ്വ ടി വി അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൽ പ്രസിഡന്റ് അഡ്വ രാജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിക്കുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാര... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ലഹരിയുടെ ദൂഷിത വലയത്തിൽ നിന്നും യുവതലമുറയെ കളിക്കളങ്ങളിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറും ഈരാറ്റുപേട്ട ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ലഹരിവിരുദ്ധ ക്യാമ്പയിൻ വൻ ജനപങ്കാളിത്തത്തോടെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നടന്നു ലഹരി വിരുദ്ധ സന്ദേശ റാലിയുട... Read More →
ഭരണങ്ങാനം തീര് ത്ഥാടന കേന്ദ്രത്തില് വിശുദ്ധ അല് ഫോന് സാമ്മയുടെ തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളകുറിച്ച് ചര് ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകനയോഗം നടന്നു മാണി സി കാപ്പന് അദ്ധ്യക്ഷനായിരുന്നു പാലാ ഷാഹിനാ രാമകൃഷ്ണന് സദന് പള്ളി ഭാരവാഹികള് വിവിധ വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു ജൂലായ്... Read More →
ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ജൂലൈ 5 ഞായറാഴ്ച ലയൺസ് ക്ലബ്ബ് മെമ്പർ ജസ്റ്റിൻ കളപ്പുരയുടെ ഭവനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാഡമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ജിജോ മോൻ ജോസഫ് പ്രസിഡൻറായും ജിയോ പുന്നൂസ് സെക്രട്ടറിയായും സ്ഥാനമേൽക... Read More →
ഈരാറ്റുപേട്ട ഗവൺമെന്റ് മൃഗാശുപത്രി പരിസരത്തു നിന്നും എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി ആശുപത്രി പരിസരത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് അധികൃതരും നാട്ടുകാരും ചേർന്ന് വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടുത്തക്കാരനും ടീം എമർജൻസി പ്രവർത്തകനുമായ സ്നേക്ക് റെസ്ക്യൂവർ യൂനസ് സ്ഥലത്തെത്തുകയായിരുന്ന... Read More →
പെരിങ്ങുളം ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകി പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ് കൂളിൽ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു സ് കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു ലഹരി ഉപയോഗം ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്നും അതിന... Read More →
മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ജൂലൈ 2 വ്യാഴം വൈകുന്നേരം 6 30 ന് സായാഹ്ന നമസ്കാരവും മാർത്തോമ്മാ നസ്രാണി സമുദായ യോഗവും സംഘടിപ്പിച്ചു ഒന്നാം നൂറ്റാണ്ടിൽ മിശിഹാ മാർഗ്ഗം ഹെന്തോയിൽ എത്തിച്ച ക്രിസ്തു ശിഷ്യൻ മാർ തോമാ ശ്ലീഹായുടെ ഓർമ്മ വലിയ പ്രാധാന്യത്തോടെ ആണ് ഒന്നാം നൂറ്റാണ്ട്... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേ... Read More →
Stay Ahead, Stay Informed, Stay Inspired.