News Desk
ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തിൽ സമാധാന ചർച്ചകൾക്കായി പാകിസ്താനെ ഒരു മധ്യസ്ഥനായി ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് വിവരം ഉന്നതതല ചർച്ചയ്ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയിൽ നിന്നുള്ള ഒരു രഹസ്യ സന്ദേശം ഇറാൻ പാകിസ്താന്റെ ഫീൽഡ് മാർഷൽ അസിം മുനീറിന് കൈമാറിയതായി പാക് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു ഇറാനും അമേരിക്കയും തമ്മിലുള്ള രഹസ്യ നയതന്ത്രത്തിനുള്ള മധ്യസ്ഥനായി വീണ്ടും പാകിസ്താന്റെ സൈനിക നേതൃത്വം മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഉടൻതന്നെ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ അറിയിക്കുമെന്നാണ് സൂചന പാകിസ്താൻ സുരക്ഷാവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ഇറാനിയൻ ആഭ്യന്തരമന്ത്രി എസ് കന്ദർ മൊമേനി പാകിസ്താന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ് സിൽ അസിം മുനീറുമായി 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ച നടത്തി ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയിയിൽനിന്നുള്ള രഹസ്യസന്ദേശം നേരിട്ട് കൈമാറുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള മധ്യസ്ഥതയ്ക്കായുള്ള പുതിയ ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു ഇറാൻ ഇസ്രയേൽ അമേരിക്ക എന്നിവർ ഉൾപ്പെട്ട മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം ഇസ്ലാമാബാദ് ധാരണാപത്രത്തിലെ പാകിസ്താന്റെ പങ്കിനെ ഇറാനിയൻ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ഇസ്ലാമാബാദിനെ മേഖലയിലെ സമാധാനത്തിന്റെ നങ്കൂരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ധാരണയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലുടനീളമുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഘടനാപരമായ മധ്യസ്ഥ പ്രക്രിയ രൂപീകരിക്കുന്നതിലാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രാദേശിക നയതന്ത്രത്തിന് പുറമെ ഉഭയകക്ഷി സുരക്ഷാ സഹകരണം പ്രത്യേകിച്ച് പാകിസ്താൻ ഇറാൻ അതിർത്തിയിലെ ഫലപ്രദമായ അതിർത്തി സംരക്ഷണം എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്തു പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഒരു സത്യസന്ധനായ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള തങ്ങളുടെ സന്നദ്ധത പാകിസ്താൻ ആവർത്തിച്ചു വരും ദിവസങ്ങളിൽ ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിയൻ നേതൃത്വത്തിന്റെ സന്ദേശം അമേരിക്കയുമായി ചർച്ച ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം സൗദി അറേബ്യയും അമേരിക്കയും സന്ദർശിക്കാനും സാധ്യതയുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴിക്കോട് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 24 കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് 24 ആണ് പിടിയിലായത് ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത് തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെവെച്ച... Read More →
കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →
കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →
കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →
പുതുപ്പള്ളി ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽപുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കല്ലറയിൽ എത്തി മുഖ്യമന്ത്രി ആദ... Read More →
കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കോട്ടയം ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര് ഡ് ചീരംകുളം പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര് ഡ് കുമ്പന്താനം എന്നിവിടങ്ങളിലെ കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ ഓണ് ലൈനായി സ്വ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ടെഹ് റാൻ വാഷിങ്ടൺ താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു എസ് ആക്രമണം നടത്തി ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ സൈനിക ലോജിസ്റ്റിക് സ് ഇൻഫ്രാസ്ട്രക്ചർ ഭൂഗർഭ ആയുധ സംഭരണശാലകൾ നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് സെൻ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →
കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →
ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തി... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ നൂറുദിന കര് മ പരിപാടിയുടെ ഭാഗമായി ലീഗല് മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര് മീറ്ററുകളുടെ പഞ്ചായത്ത് മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന് ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ ഭവനനിര് മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് നിര് വ്വഹിച്ചു ഫെയര് മീറ്ററുകള് പരിശോധിച്ചു കൃത്യമെന്ന് ഉറപ്... Read More →
കോട്ടയം ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം നിലവിലെ മനുഷ്യവിഭവശേഷി രാജ്യനന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും കഴിയണമെന്ന് ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
Stay Ahead, Stay Informed, Stay Inspired.